പാലോട്: അശാസ്ത്രീയമായ റോഡ് നിര്‍മാണവും സമീപവസ്തു ഉടമകളുടെ ഓടനികത്തലും കൂടിച്ചേര്‍ന്നപ്പോള്‍ കൊച്ചുകരിക്കകം ജങ്ഷന്‍ വെള്ളക്കെട്ടിനടിയിലായി. ചെറിയൊരു മഴ പെയ്താല്‍തന്നെ കാല്‍നടയായിപ്പോലും ജങ്ഷന്‍ കടന്നുപോകാന്‍ പ്രയാസമാണ്. വാഹനങ്ങളില്‍നിന്നുള്ള വെള്ളം തെറിപ്പിക്കല്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടായി. മുട്ടോളം വെള്ളത്തിലാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി തുടരുന്ന ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ ഗ്രാമപ്പഞ്ചായത്തിനും പൊതുമരാമത്തിനും സാധിച്ചിട്ടില്ല. ഇക്ബാല്‍ കോളേജിനും തെന്നൂരിനും ഇടയ്ക്കുള്ള പ്രധാന ജങ്ഷനാണ് കൊച്ചുകരിക്കകം. രണ്ട് വിദ്യാലയങ്ങളും മദ്രസയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം പഠിക്കാനെത്തുന്ന കുട്ടികളും അവരുടെ അധ്യാപകരും മിക്കപ്പോഴും ചെളിയില്‍ കുളിച്ചാണ് വിദ്യാലയങ്ങളില്‍ എത്തുന്നത്. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. വലിയവാഹനങ്ങള്‍ വരുമ്പോള്‍ ഇവരും ചെളിവെള്ളത്തില്‍ കുളിച്ചാണ് യാത്ര.
ജങ്ഷനില്‍തന്നെ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളുടെ മുന്‍ഭാഗത്ത് സാധനങ്ങള്‍ ഒന്നും െവയ്ക്കാനാവാത്ത സ്ഥിതിയിലാണ്. ജങ്ഷനും റോഡും പൊക്കം കുറഞ്ഞ നിലയിലും സമീപത്തെ വസ്തുക്കള്‍ റോഡിനെക്കാള്‍ ഉയരത്തിലാവുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വസ്തു ഉടമകള്‍ ഓടകള്‍ നികത്തി മണ്ണിട്ടതാണ് ജങ്ഷന്‍ വെള്ളത്തിനടിയിലാകാന്‍ കാരണമെന്ന് പി.ഡബ്ല്യു.ഡി. അധികൃതര്‍ പറയുന്നു.