വിതുര: സി.പി.എം. നേതാവ് എ. സൈനുദ്ദീന്റെ ഏഴാം ചരമവാര്‍ഷികം മരുതാമലയില്‍ ആചരിച്ചു. അര്‍ബുദ നിര്‍ണയക്യാമ്പ്, രക്തദാനക്യാമ്പ്, ഉന്നത വിജയികള്‍ക്ക് അനുമോദനം, ചികിത്സാ സഹായവിതരണം, പ്രഗത്ഭരെ ആദരിക്കല്‍ തുടങ്ങിയവ അനുസ്മരണയോഗത്തിന്റെ ഭാഗമായി നടന്നു. ആര്‍.സി.സി.യിലെ ഡോ. കലാവതി അര്‍ബുദ നിര്‍ണയക്യാമ്പ് നയിച്ചു. രക്തദാനക്യാമ്പ് സി.പി.എം. ജില്ലാകമ്മിറ്റി അംഗം കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗം എളമരം കരീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.സനില്‍കുമാര്‍ അധ്യക്ഷനായി. വി.കെ.മധു, പി.വി. അനില്‍കുമാര്‍, ജെ. വത്സല, എസ്. ശ്രീകല, ആര്‍.ഷിജു, ആര്‍. ഗോപകുമാര്‍, പി. അയ്യപ്പന്‍പിള്ള, ജി.അപ്പുക്കുട്ടന്‍ കാണി, വിനീഷ്‌കുമാര്‍, ആര്‍. സജയന്‍, കെ.അനീഷ്‌കുമാര്‍, എസ്.എസ്. ഉദയകുമാര്‍, കെ.ടി. ബിനോയ്, എല്‍.മധു, എ.വി. അരുണ്‍, ജി. പുഷ്പാംഗദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.