WELCOME
Saturday, July 5, 2014
എസ്കെവി എച്ച്എസില്‍ അവാര്‍ഡ് ഫെസ്റ്റ് നടത്തി
പാലോട്. നന്ദിയോട് എസ്കെവി എച്ച്എസ് അവാര്‍ഡ് ഫെസ്റ്റ് എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രഭുവിന്റെ അധ്യക്ഷതയില്‍ മോഹന്‍ദാസ് കോളജ് ഓഫ് എന്‍ജിനീയറിങ് ഡയറക്ടര്‍ ഡോ. ആശാലത തമ്പുരാന്‍ പുരസ്കാര വിതരണം നിര്‍വഹിച്ചു. സോഫി തോമസ്, പി. ഹാരിഫാള്‍ ബീഗം, ബി. ശ്രീലതാകുമാരി, എ. സുജാത, ആര്‍.ആര്‍. രാജേഷ്, ടി.കെ. വേണുഗോപാല്‍, എന്‍. രമേഷ്ചന്ദ്രന്‍, കെ.എസ്. ജീവകുമാര്‍, എ. ഷാനിഫാ ബീവി, എം. രാജേന്ദ്രന്‍ നായര്‍, ജി. മണികണ്ഠന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സിക്കു പത്ത് എ പ്ളസ് ലഭിച്ച എം.ആര്‍. ആതിര, ജെ.എന്‍. ഭാവന, എസ്.ടി. ഹരിപ്രിയ, എസ്. അഖില, എം. അനുകൃഷ്ണ, ജെ.എസ്. ആരതി, ഒന്‍പത് എ പ്ളസ് ലഭിച്ച ജി.എം. അര്‍ച്ചന, ആര്‍ഷാ പ്രഭു, എന്‍. ഐഫുന നുജും, എം.എസ്. ആദര്‍ശ്, വി.എസ്. ആതിര, എസ്.എന്‍. അതുല്യ, എല്‍.എസ്. സൂര്യ, എസ്.ജെ. ആരോമല്‍, ബി.എസ്. ഗായത്രി, എട്ട് എ പ്ളസ് നേടിയ കെ.എസ്. കൃഷ്ണപ്രിയ, എം. അഭിരാം, എം.എസ്. കണ്ണന്‍, ബി.എ. അനുജ, എസ്.കെ. അശ്വതി, എസ്. നീരജ എന്നിവരെ ആദരിച്ചു.

