പാലോട്. കാന്‍സര്‍ രോഗികള്‍ക്കടക്കം മാനസികോല്ലാസത്തിന്റെ കാഴ്ച ഒരുക്കിയും ചികില്‍സയും സഹായവും നല്‍കിയും പാലോട് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ നടന്ന കൂട്ടായ്മ സ്നേഹ സാന്ത്വനമായി. ഇവിടത്തെ സ്റ്റാഫ് ക്ളബ്ബിന്റെ നേതൃത്വത്തിലാണു രോഗികള്‍ക്കു സഹായം വിതരണം ചെയ്തത്.
പരിപാടി ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. ഒഴുകുപാറ അസീസിന്റെ അധ്യക്ഷതയില്‍ വി.കെ. മധു, ടിബിജിആര്‍ഐ സ്റ്റാഫ് ക്ളബ് വൈസ് പ്രസിഡന്റ് ചെറിയാന്‍ പി. കോശി, സെക്രട്ടറി എം. അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ ജോമോന്‍ ജേക്കബ്, ജോയിന്റ് സെക്രട്ടറി ബി. അജിത്, പാണ്ടിയാന്‍പാറ അയ്യപ്പന്‍നായര്‍, മഹാസേനന്‍, ബന്‍ഷി, എം.പി. വേണുകുമാര്‍, പി.എസ്. നാരായണന്‍കുട്ടി, സൈനുലാബ്ദ്ദീന്‍, ഷഹനാസ്, സബീര്‍ഷാ അടക്കം അനവധി പേര്‍ സംബന്ധിച്ചു.
ഷിര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സീനിയര്‍ റീജനല്‍ മാനേജര്‍ എം. പത്മാശങ്കര്‍, ഡോ. ജുവൈരിയ, ഡോ. അന്‍സര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൌജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും അരിയും മറ്റു വീട്ടുസാധനങ്ങളും അടങ്ങുന്ന കിറ്റ് വിതരണവും നടന്നു. രോഗികള്‍ക്കു ഗാര്‍ഡന്‍ ചുറ്റിക്കാണുന്നതിനുള്ള അവസരവും വാഹനത്തില്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനവും ഗാര്‍ഡന്‍ ഒരുക്കി.

