പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഇഫ്താര്‍ സംഗമം സൌഹൃദത്തിന്റെ പെരുമഴ തീര്‍ത്തു. ജാതിചിന്തകള്‍ക്കതീതമായി തോളരുമ്മിയുള്ള നോമ്പുതുറ പഞ്ചായത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായ കൂടിച്ചേരല്‍ കൂടിയായി. ഗാര്‍ഡര്‍ സ്റ്റേഷന് പ്ളസന്റ് വിഷസ് സ്കൂളില്‍ നടന്ന സംഗമത്തില്‍ വനിതകള്‍ അടക്കം പഞ്ചായത്തിലെ അനവധി പേര് പങ്കെടുത്തു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലിമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാര്‍, വൈസ് പ്രസിഡന്റ എം. ഇബ്രാഹിംകുഞ്ഞ്, എ.ആര്. സജിം, ജില്ലാ പഞ്ചായത്ത് മെംബര്‍ സോഫി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റമസാന്റെയും വ്രതാനുഷ്ഠാനത്തിന്റെയും നന്മകളിലേക്ക് വെളിച്ചം വീശി ആശംസകള്‍ നേര്‍ന്നു.