പാലോട്. പാണ്ടിയാന്പാറ, കുണ്ടാട്, വെള്ളയംദേശം മേഖലകളില്‍ അല്‍ക്കേഷ്യ, മാഞ്ചിയം എന്നിവ നടുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെ ഇന്നലെ കുണ്ടാട്, വെള്ളയംദേശം ഭാഗങ്ങളില്‍ നടാനായി കൊണ്ടു വന്ന അല്‍ക്കേഷ്യ തൈ ലോഡ് നാട്ടുകാര്‍ തടഞ്ഞിട്ടു.
തൈ വരുന്നതറിഞ്ഞു സ്ത്രീകളടക്കമുള്ള സമീപവാസികളും പാണ്ടിയാന്പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരും ഇതിനെതിരെ രൂപീകരിച്ച ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് വനാന്തരത്തില്‍ വച്ചു ലോറി തടഞ്ഞിട്ടത്. പിന്നീട് റെയ്ഞ്ച് ഓഫിസര്‍ അബ്ദുല്‍ ജലീല്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും തൈ ഇറക്കാന്‍ അനുവദിക്കാതെ ലോഡ് തിരിച്ചയയ്ക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതി കേള്‍ക്കാന്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന സ്വാഭാവിക വനം വെട്ടിതെളിച്ചു അല്‍ക്കേഷ്യ, മാഞ്ചിയം വ്യാപകമാക്കിയതിനെ തുടര്‍ന്ന് ജനങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുത്തതായും കുടിവെള്ള ക്ഷാമം നേരിടുന്നതായും വന്യമൃഗ ശല്യം രൂക്ഷമായതായും നാട്ടുകാര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മനോരമ വാര്‍ത്ത നല്‍കിയിരുന്നു.