പാലോട്: കാട്ടുപന്നിയെ വേട്ടയാടാന്‍ കെട്ടിയിരുന്ന വൈദ്യുത കമ്പിയില്‍തട്ടി യുവാവിന് ഷോക്കേറ്റു. ഇതേസ്ഥലത്തുെവച്ച് പത്ത് വര്‍ഷംമുമ്പ് യുവാവിന്റെ അച്ഛന്‍ ഷോക്കേറ്റുമരിച്ചിരുന്നു. കേസിലെ പ്രതികളെ പാലോട് പോലീസ് അറസ്റ്റ്‌ചെയ്തു. പെരിങ്ങമ്മല ഇടവം, കോളച്ചല്‍, നാല്‌സെന്റ് കോളനിയില്‍ ലോറന്‍സ് (56) ആണ് പോലിസിന്റെ പിടിയിലായത്. പെരിങ്ങമ്മല കൊച്ചുവിള െസന്റ് മേരീസ് മേക്കുംകര പുത്തന്‍വീട്ടില്‍ സുധീന്ദ്രനാണ് ഷോക്കേറ്റത്. സുധീന്ദ്രന്റെ അച്ഛന്‍ സോമന്‍നാടാര്‍ പത്തുവര്‍ഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് ഷോക്കേറ്റ് മരിച്ചിരുന്നു. ആ കേസ് കോടതിയില്‍നടന്നുവരുന്നതിനിടയിലാണ് മകനും ഷോക്കേറ്റത്.
വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് സെന്റ് മേരീസ്. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ സുധീന്ദ്രന്‍ ടാപ്പിങ് ജോലിക്കായി പോകുമ്പോഴാണ് വൈദ്യുത കമ്പിയില്‍തട്ടി ഷോക്കേറ്റത്.
പന്നിയെ കുടുക്കാന്‍വേണ്ടി വൈദ്യുതി ലൈനില്‍നിന്നുംനേരിട്ട് ലൈന്‍വലിച്ച് ഇട്ടിരുന്നതിലാണ് സുധീന്ദ്രന്‍ തട്ടി ഷോക്കേറ്റത്. സുധീന്ദ്രന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങമ്മല കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് സുധീന്ദ്രനെ രക്ഷിച്ചത്.