വിതുര: ചാരുപാറ പൊന്മുടിവാലി പബ്ലിക് സ്‌കൂളിലെ വായനവാരാഘോഷത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. സമാപനയോഗം 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയാറാക്കിയ െകെയെഴുത്ത് മാസിക കാംകോ ചെയര്‍മാന്‍ ചാരുപാറ രവി പ്രകാശനം ചെയ്തു. സ്‌കൂളില്‍ ഇക്കൊല്ലം തുടങ്ങിയ കാറ്റലോഗ് മാസികയുടെ പ്രകാശനവും ഒപ്പം നടന്നു. ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളൊരുക്കിയ പി.എന്‍. പണിക്കര്‍ അനുസ്മരണ പുസ്തകമേള ഗ്രന്ഥങ്ങളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. വായനമത്സരം, ക്വിസ്, പുസ്തകപ്രദര്‍ശനം എന്നിവയില്‍ വിജയികളായവര്‍ക്ക് പ്രിന്‍സിപ്പല്‍ രാജേശ്വരിയമ്മ സമ്മാനം വിതരണം ചെയ്തു. എ.ഒ. ബി.കെ. സോമശേഖരന്‍ നായര്‍ സ്വാഗതവും രശ്മി ജി.നായര്‍ നന്ദിയും പറഞ്ഞു. പി.ആര്‍.ഒ. കെ.മണിലാല്‍, പ്രശോഭ് എം. നായര്‍, മുഹമ്മദ്ഷാഫി, യു.ബിപിന്‍, അര്‍ച്ചനാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


