പാലോട്: ഹയര്‍ സെക്കന്‍ഡറി ക്ലാസ്സിന്റെ പഠനസമയത്തില്‍ വന്ന മാറ്റത്തിനനുസരിച്ച് വാഹനസൗകര്യമില്ലാത്തതിനാല്‍ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നു. പുതുക്കിയ ക്ലാസ് സമയത്തിനനുസരിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വീസ് സമയത്തില്‍ മാറ്റംവരുത്തിയിട്ടില്ല. 9 മുതല്‍ 4.30 വരെയാണ് ഇപ്പോഴത്തെ ക്ലാസ് സമയം. എന്നാല്‍, മിക്കസ്‌കൂളുകളിലും നേരത്തെ ക്ലാസ് തുടങ്ങിയിരുന്നു. 9.30, 10.00 മണി സമയം കണക്കാക്കിയാണ് ഇപ്പോഴും ബസ് സര്‍വീസുകള്‍. വൈകുന്നേരം 3.30, 4.00മണിയോടുകൂടി എല്ലാ ബസ്സുകളും ഗ്രാമീണമേഖലയിലെ സ്‌കൂളുകേളാട് ചേര്‍ന്നുള്ള സ്റ്റോപ്പുകള്‍ കഴിഞ്ഞ് പോയിരിക്കും. സ്വകാര്യ ജീപ്പുകളെ ആശ്രയിക്കുന്ന കുട്ടികള്‍ പലപ്പോഴും വീട്ടില്‍ എത്തുന്നത് രാത്രി 7 മണികഴിഞ്ഞാണ്.
പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഇത്തരത്തില്‍ ഏറെ കഷ്ടതയനുഭവിക്കുന്നത്. ഇക്ബാല്‍ കോളേജിന്റെ ക്ലാസ് സമയത്തിനനുസരിച്ചാണ് എല്ലാ ബസ്സുകളും ഓടിക്കൊണ്ടിരിക്കുന്നത്. പത്തുമണിക്ക് കോളേജില്‍ എത്തുന്നതരത്തിലും മൂന്നരയ്ക്ക് കോളേജ് വിടുന്ന സമയം ക്രമീകരിച്ചുമാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കല്ലാര്‍, ആനപ്പെട്ടി, തലത്തൂതകാവ്, മരുതാമല, ആനപ്പാറ, ശസ്താംനട, മടത്തറ, ഇടിഞ്ഞാര്‍, ആനകുളം, ചെല്ലഞ്ചി തുടങ്ങി 20ഉം 30ഉം കിലോമീറ്റര്‍ യാത്രചെയ്താണ് വിദ്യാര്‍ഥികള്‍ ഇക്ബാല്‍ എച്ച്.എസ്.എസ്സില്‍ എത്തുന്നത്.
ഇലഞ്ചിയം, ചോനമല, വെങ്കിട്ടമൂട്, ഒരുപറക്കരിക്കകം, കല്ലാര്‍ എന്നീ ആദിവാസി ഊരുകളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികളുടെ യാത്രയും ബുദ്ധിമുട്ടേറിയതാണ് . കെ.എസ്.ആര്‍.ടി.സി. പാലോട് ഡിപ്പോ അധികൃതര്‍ മുന്‍കൈയെടുത്ത് ബസ്സിന്റെ സമയം പരിഷ്‌കരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.