പാങ്ങോട്. പാങ്ങോട് പുത്തന്‍പള്ളി മുസ്ലിം ജമാഅത്ത് നിര്‍മ്മിച്ച സാഹിറ അറബിക് കോളജ് ഒാഡിറ്റോറിയം ഏരൂര്‍ ഷംസുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ദുഃആ മജ്ലിസിന് അദ്ദേഹം നേതൃത്വം വഹിച്ചു. പുത്തന്‍പള്ളി ഇമാം അബ്ദുല്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ മഖ്ഭൂമിയ ഹാമിദ് യാസീന്‍ ജൌഹരി അല്‍ മദനി, ജമാഅത്ത് പ്രസിഡന്റ് എം.എം. ഷാഫി, എം. അന്‍വര്‍ മൌലവി, അബ്ദുള്‍ റഷീദ് മൌലവി, യൂസഫ് മൌലവി, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ദുഃആ മജ്ലിസിന് നൂറ്കണക്കിന് വിശാസികള്‍ പങ്കെടുത്തു.