വിതുര. പുണ്യ പുരാതന ബലിക്കടവായ വിതുര താവയ്ക്കല്‍ സ്നാനഘട്ടത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി. അപ്പൂപ്പന്‍കാവ് ക്ഷേത്ര ട്രസ്റ്റും താവയ്ക്കല്‍ ബലിക്കടവ് സംരക്ഷണ സമിതിയും സംയുക്തമായി ബലിതര്‍പ്പണ സ്ഥാനത്തു കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടത്തിയ ശ്രമദാനത്തിലൂടെ കടവിനെ പിതൃതര്‍പ്പണത്തിനായുള്ള പുണ്യസ്ഥാനമാക്കി മാറ്റി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ്. റഷീദ്, പുഷ്പലത, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതുര, പൊന്നാംചുണ്ട് വാര്‍ഡുകളിലെ തൊഴിലുറപ്പു തൊഴിലാളികളാണു പിതൃപുണ്യം തേടിയെത്തുന്നവര്‍ക്കായി കടവിനെ സജ്ജമാക്കിയത്. വസ്ത്രം മാറുന്നതിനു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൌകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ആയിരത്തോളം പേര്‍ ബലിതര്‍പ്പണത്തിനെത്തുന്ന ഇവിടെ ഇക്കുറി കൂടുതല്‍ പേരെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.