വിതുര: ഹൈവേക്കരികില്‍ വില്‍ക്കുന്ന ഭൂമിയില്‍നിന്ന് സംസ്ഥാനേൈഹവയിലേക്ക് മണ്ണൊലിപ്പ്. പൊന്മുടി 45-ാംനമ്പര്‍ ഹൈവേയില്‍ കുണ്ടയത്തിനും ചിറ്റാറിനും മധ്യേയാണ് ഈ അപകടക്കെണി.
വേനല്‍ക്കാലത്ത് റോഡിലെ ചരലില്‍ ഉരുണ്ടാണ് വീഴുന്നതെങ്കില്‍ ഇപ്പോള്‍ ചെളിയില്‍ തെന്നിയാണ് മറിയുന്നത്. ഇരുചക്രവാഹന, കാല്‍നട യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. ഉടമയോട് പലപ്രാവശ്യം പരാതിപ്പെട്ടിട്ടും മണ്ണൊലിപ്പ് പ്രതിരോധിക്കാനുള്ള നീക്കമുണ്ടായില്ലെന്ന് കുണ്ടയം, ചിറ്റാര്‍ നിവാസികള്‍ ആരോപിച്ചു.
റോഡില്‍ വളവ് കൂടിയുള്ളതിനാല്‍ മണ്ണൊലിപ്പ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഓടയില്‍ മണ്ണ് നിറഞ്ഞ് വെള്ളംപോലും ഒഴുകാത്ത അവസ്ഥയിലാണ്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഇവിടെ സംഭവിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.