വിതുര: ഇടവിട്ടു പെയ്യുന്ന ചാറ്റല്‍മഴയാണ് കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസമെങ്കില് പൊന്മുടിയെ ഇപ്പോള്‍ പ്രിയങ്കരമാക്കുന്നത് ഇടവിട്ടെത്തുന്ന കോടമഞ്ഞാണ്.
തെളിഞ്ഞ കാലാവസ്ഥ പെട്ടെന്ന് മാറി കോടമഞ്ഞ് പുതയ്ക്കുന്ന പൊന്മുടി മിനിട്ടുകള്‍ക്കകം പഴയ കാലാവസ്ഥയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നു. മഴക്കാലത്ത് പൊന്മുടിക്ക് സ്വന്തമായ ഈ കാലാവസ്ഥാ പ്രതിഭാസമാണ് ഇത്തവണയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. താഴ്വാരമായ കല്ലാറിലും വിതുരയിലുമൊക്കെ മഴ പെയ്യുമ്പോള്‍ പൊന്മുടിയില് പൊഴിയുന്നത് മഞ്ഞുതുള്ളികളാണ്.
അപൂര്‍വമായി പെയ്യുന്ന കനത്ത മഴ മാത്രമാണ് സഞ്ചാരികള്‍ക്ക് അല്പമെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നത്. നടന്നു തെളിഞ്ഞ വഴികള്‍ വിട്ട് സഞ്ചരിച്ചാല്‍ തോട്ടപ്പുഴുവിന്റെ ശല്യവുമുണ്ടാകും. കാലില്‍ പറ്റിപ്പിടിക്കുന്ന തോട്ടപ്പുഴുവിനെ നേരിടാന്‍ കുറച്ച് ഉപ്പ് കൈയില്‍ കരുതിയാലും മതി.