നന്ദിയോട്. റോഡിന്റെ ഒരു വശത്ത് ടാക്സി സ്റ്റാന്റ്, മറുവശത്തു നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അനധികൃത പാര്‍ക്കിങ്, ഇതിനിടയില്‍ കൂടിയാണ് വഴിയാത്രക്കാരുടെ അപകടകരമായ യാത്ര. നന്ദിയോട് ജംക്ഷനിലാണ് ഈ ദുരിതം. ജംക്ഷന്‍ മുതല്‍ ക്ഷീരസംഘം വരെയുള്ള ഭാഗത്താണ് ഇൌ അവസ്ഥ. ഇതിനിടയില്‍ കൂടിയാണ് വാഹനങ്ങളുടെ ചീറിപ്പാച്ചിലും ജനത്തിന്റെ കാല്‍നടയാത്രയും.
അല്‍പം അശ്രദ്ധ മതി വാഹനം തട്ടിയുള്ള അപകടത്തിന്. കാല്‍നട യാത്രക്കാര്‍ക്ക് പല തവണ അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊലീസും പഞ്ചായത്തും ചേര്‍ന്ന് അനധികൃത പാര്‍ക്കിങ് നിരോധിക്കാന്‍ തീരുമാനിക്കുകയും കുറേ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ ഉയര്‍ത്തി അവരുടെ ജോലി തീര്‍ത്തു. എന്നാല്‍ പിറ്റേ ആഴ്ച മുതല്‍ വീണ്ടും പഴയപടിയായി ബോര്‍ഡുകളെല്ലാം നോക്കുകുത്തികളായി.
നിയമം നടപ്പിലാക്കിയവര്‍ പിന്നെ തിരിഞ്ഞു നോക്കിയില്ല. പഞ്ചായത്തിന്റെ വാഹനം വരെ പലപ്പോഴും നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെ കാണാം. പഞ്ചായത്ത് ഓഫിസിന്റെ പിന്നില്‍ പാര്‍ക്കിങിന് വേണ്ടത്ര സ്ഥലം കിടക്കവെയാണ് റോഡില്‍ അപകടക്കെണിയൊരുക്കിയുള്ള പാര്‍ക്കിങ്.