ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കിഡ് പൂക്കള്‍ കാണണമെങ്കില്‍ നേരെ തിരുവനന്തപുരം പാലോടുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയാല്‍ മതി. മഞ്ഞയില്‍ ചുവപ്പുപുള്ളികളുമായി കടുവയെ അനുസ്മരിപ്പിക്കുന്ന ഈ കൂറ്റന്‍ ഓര്‍ക്കിഡിന് ടൈഗര്‍ ഓര്‍ക്കിഡ് എന്നാണ് പേര്.
വെള്ളയിലും വയലറ്റിലും തുടങ്ങി പലനിറങ്ങളില്‍ നമ്മള്‍ ഓര്‍ക്കിഡൊത്തിരി കണ്ടിട്ടുണ്ട്. പക്ഷേ ടൈഗര്‍ ഓര്‍ക്കിഡുകൂടി കണ്ടാലേ ഓര്‍ക്കിഡ് വംശത്തിലെ മുഴുവന്‍ കാഴ്ചയും പൂര്‍ണമാകൂ. കടുവക്കുട്ടികളുടെ കൊച്ചുകൂട്ടംപോലെ.
മലേഷ്യയിലെയും തായ്ലന്‍ഡിലെയും മുഖ്യസൌന്ദര്യ പുഷ്പമാണ് ടൈഗര്‍ ഓര്‍ക്കിഡ്. ഒന്നിടവിട്ട വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൂക്കുമെങ്കിലും ആ പൂക്കാലം ഒരുകാഴ്ചതന്നെയാണ്. ഒരുപ്ളാന്റില്‍ ഇരുന്നൂറിലേറെ പുഷ്പങ്ങള്‍, വിരിയാനിരിക്കുന്നതും ചേര്‍ത്താല്‍ നാനൂറിലേറെ. മഴ തലോടുമ്പോള്‍ മന്ദഹസിക്കുകയാണ് ടൈഗര്‍ ഓര്‍ക്കിഡെന്ന സുന്ദരിപുഷ്പം. കാഴ്ചകാണാന്‍ ദൂരദിക്കില്‍ നിന്നുപോലും ആളുകളെത്തുന്നുണ്ട്.