വിതുര: കനത്ത മണ്ണിടിച്ചിലുണ്ടായ കല്ലാര്‍ 27ല്‍ തിങ്കളാഴ്ച വൈകീട്ട് വീണ്ടും മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിപിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇതുവഴി ബസ് സര്‍വീസ് നടത്താന്‍ ഭയമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അറിയിച്ചു.