പാലോട്: നാലംഗ ഗുണ്ടാസംഘം അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് ഗൃഹനാഥനെയും ഭാര്യയെയും മര്‍ദിച്ചതായി പരാതി. പുലിയൂര്‍ കരിമ്പിന്‍കാല ഗീതാഞ്ജലിയില്‍ സദാനന്ദന്‍ കാണി, ഭാര്യ വത്സല എന്നിവരെയാണ് മര്‍ദിച്ചത്.ആക്രമണത്തെ തുടര്‍ന്ന് ദമ്പതിമാര്‍ ഓടി മറ്റൊരു വീട്ടില്‍ അഭയംതേടി. വീട്ടിനുള്ളിലെ ഫര്‍ണിച്ചറും വൈദ്യുതോപകരണങ്ങളും വാതിലും ജനാലകളും ജീപ്പിന്റെ ഗ്ലാസും അടിച്ചുതകര്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.