കല്ലറ: മിതൃമ്മല ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഔഷധത്തോട്ടം നിര്‍മിച്ചു. പാങ്ങോട് സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണി സ്‌കൂള്‍ വളപ്പിലെ തോട്ടത്തില്‍ ആദ്യ തൈനട്ട് പദ്ധതി ഉദ്ഘാടനം െചയ്തു. പ്രിന്‍സിപ്പല്‍ ബീന, ഹെഡ്മിസ്ട്രസ് ഗീത, സി.പി.ഒമാരായ ലിജു, തസ്‌നീം, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍, അരവിന്ദാക്ഷക്കുറുപ്പ്, പി.ടി.എ. പ്രസിഡന്റ് ഡി. വിമലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.