വിതുര: 33 കോടി രൂപയുടെ വിതുര-തൊളിക്കോട് കുടിവെള്ള പദ്ധതിക്കുള്ള ജി.ഐ. പൈപ്പുകള്‍ ഇറക്കുന്നത് സി.െഎ.ടി.യു. ഹെഡ്‌ലോഡ് തൊഴിലാളികള്‍ തടഞ്ഞു. മേലെകൊപ്പം ഭാഗത്ത് വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മൂന്ന് ലോറികള്‍ ഇവിടെ തടഞ്ഞിട്ടിരിക്കുകയാണ്.
പൈപ്പ് ഇറക്കുന്ന ജോലി തങ്ങള്‍ക്ക് തരണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ലോറികള്‍ തടഞ്ഞത്. ചെറ്റച്ചല്‍, മരുതംമൂട്, ചായം എന്നിവിടങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ച് 250 എം.എം. വലിപ്പത്തിലുള്ള ഈ പൈപ്പുകള്‍ ഇറക്കിയത് ലോഡിങ് തൊഴിലാളികള്‍ തടഞ്ഞിരുന്നില്ല.
പണി ചെയ്യാതെയുള്ള നോക്കുകൂലിയല്ല സി.െഎ.ടി.യു. ആവശ്യപ്പെടുന്നതെന്ന് മേലെ കൊപ്പത്തിന്റെ ചുമതലയുള്ള മാങ്കാല സുകുമാരന്‍ പറഞ്ഞു.
ക്രെയിന്‍ ഉപയോഗിക്കാതെ പൈപ്പുകള്‍ ഇറക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിന് സാങ്കേതിക തടസമുണ്ടെങ്കില്‍ ക്രെയിനിലേക്ക് പൈപ്പുകള്‍ ഘടിപ്പിക്കുകയും അഴിച്ചിറക്കുകയും ചെയ്യുന്ന ജോലിയെങ്കിലും തന്നേ പറ്റൂവെന്നാണ് സി.ഐ.ടി.യു. നിലപാട്. പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും കൂലിപ്രശ്‌നം കാരണം വ്യാഴാഴ്ച രാത്രിയും ഒത്തുതീര്‍പ്പായില്ല.