വിതുര: മേലെകൊപ്പത്തെ കുടിവെള്ള പൈപ്പിറക്കല്‍ പ്രശ്‌നം പരിഹരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ അറിയിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ലോഡിങ് തൊഴിലാളികളുടെ പ്രതിനിധികളുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. ക്രെയിനിന്റെ സഹായത്തോടെ ഇറക്കുന്നതിന് പൈപ്പൊന്നിന് 33 രൂപ ക്രമത്തില്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. ചര്‍ച്ചയില്‍ എസ്.കുമാരപിള്ള, ബി.എല്‍. മോഹനന്‍, മാങ്കാല സുകുമാരന്‍, കെ.വിനീഷ്‌കുമാര്‍, കുടിവെള്ള പദ്ധതി കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.