വിതുര: പൊന്‍പാറ റോഡരികത്തുവീട്ടില്‍ ആര്‍. തങ്കപ്പന്റെ ഭാര്യ രാധയെ വാഹനങ്ങളിലെത്തിയ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു സംഭവം.
കാറിലും ബൈക്കിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. മര്‍ദനമേറ്റുവീണ രാധയ്ക്ക് ദേഹമാസകലം പരിക്കുള്ളതായി വിതുര പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരെ വിതുര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
രാധയുടെ നിലവിളി കേട്ടെത്തിയ ഭര്‍ത്താവ് തങ്കപ്പനുനേരെ കൈയേറ്റ ശ്രമവുമുണ്ടായി. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാറില്‍ വന്നവര്‍ രക്ഷപ്പെട്ടെങ്കിലും ബൈക്കില്‍ വന്ന യുവാവിനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. തിരുവനന്തപുരം വള്ളക്കടവില്‍ നിന്നാണ് വന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തുവരുന്നതായി വിതുര എസ്.ഐ. ൈബജു അറിയിച്ചു.