പാലോട്. കനത്ത മഴയെ തുടര്‍ന്നു പാലോട് ജംക്ഷനും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാമനപുരം നദി കര കവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വെള്ളം കയറി പെരിങ്ങമ്മല റോഡിലെ മുണ്ടംപാലം മുങ്ങി. ഇതോടെ കച്ചവടക്കാര്‍ ഭീതിയിലായി. രാത്രി പലരും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്‍കരുതലിലാണ്. ചെങ്കോട്ട റോഡില്‍ പ്ളാവറ ജംക്ഷന്‍, ഇരുമ്പ്പാലം , പാലോട് ആശുപത്രി ജംക്ഷന്‍, വഞ്ചുവം, കുറുപുഴ എന്നിവിടങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.