പാലോട്-പെരിങ്ങമ്മല-ഇടിഞ്ഞാർ-വിതുര മേഖലകളിൽ അതിശക്തമായ പേമാരി...... വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞാര്‍ ജംക്ഷന്‍ മുങ്ങി രണ്ടു മണിക്കൂറോളം ഒറ്റപ്പെട്ടു. ഇടിഞ്ഞാര്‍ പാലം നിറഞ്ഞൊഴുകി ബസ് സര്‍വീസ് നിലച്ചു, കടകളില്‍ വെള്ളം കയറി. ഇവിടെ 92ലെ ഉരുള്‍പൊട്ടലിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. വെള്ളപ്പൊക്ക ഭീഷണിയുള്ള ഇവിടത്തെ നാലു സെന്റ് കോളനി പ്രദേശങ്ങളിലെ ജനങ്ങളടക്കം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയിട്ടുണ്ട്.
വീടുകള്‍ തകര്‍ന്നു
പാലോട്. മലവെള്ളപ്പാച്ചിലില്‍ മങ്കയം ആറ്റിനു തീരത്തെ രവി, വില്‍സന്‍, പൊന്നമ്മ, അശോകന്‍ എന്നിവരുടെ വീടുകളില്‍ ഭാഗികമായി വെള്ളം കയറി. ഇതില്‍ രവിയുടെ വീട്ടുസാധനങ്ങള്‍ മുക്കാല്‍ഭാഗവും ഒലിച്ചുപോയി.