പാലോട്: ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികള്‍പോലും തോട് മുറിച്ചുകടന്നു പോകുന്നത് ഒരുപക്ഷേ കിടാരക്കുഴി ആദിവാസി സെറ്റില്‍മെന്റിലെ മാത്രം ദുരിതക്കാഴ്ചയായിരിക്കും. മലവെള്ളം കുത്തിയൊലിച്ചൊഴുകുന്ന തോട്ടില്‍ക്കൂടി നടന്നുപോകുന്നത് ഇരുപതിലധികം കുരുന്നുകള്‍. ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളില്‍ പഠിക്കുന്നവരാണിവര്‍.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായതതിലെ മുത്തിപ്പാറ, കല്ലണ, കിടാരക്കുഴി ആദിവാസി ഊരുകളിലുള്ള കുട്ടികള്‍ക്കാണ് അപകടരമായ ഈ യാത്ര ചെയ്യേണ്ടിവരുന്നത്. ഇവര്‍ക്ക് പള്ളിക്കൂടത്തിലെത്താന്‍ മറ്റ് വഴികളൊന്നുമില്ല. ഉള്ളവഴിയാകട്ടെ അപകടം നിറഞ്ഞതും. തോട്ടില്‍ വഴുക്കന്‍ പാറകള്‍ കൂടിയുള്ളത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മലവെള്ളം നിറഞ്ഞാല്‍ ചില രക്ഷിതാക്കള്‍കൂടി തോട് കടത്തിവിടാന്‍ എത്തും. എന്നാല്‍, തിരികെയുള്ള യാത്ര അപകടകരമാണ്. ജോലിക്കുപോകുന്ന രക്ഷിതാക്കള്‍ക്ക് വൈകുന്നേരം എത്തുന്ന കുട്ടികളെ ഒപ്പംകൂട്ടാല്‍ സാധിക്കില്ല. ചില മുതിര്‍ന്ന കുട്ടികള്‍ കൂട്ടത്തിലുള്ളതാണ് ഇവര്‍ക്ക് തെല്ലൊരാശ്വാസം. ഇടിഞ്ഞുപൊളിഞ്ഞ് കാല്‍നടപോലും അസാധ്യമായ റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ സ്ലാബ് ചെയ്യുന്നുണ്ട്.
എന്നാല്‍, തോടിന് കുറുകെ ഒരു പാലം എന്നത് കാടിന്റെ മക്കള്‍ക്ക് ഇന്നും ഒരു സ്വപ്‌നമാണ്. തോട്ടില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടികളുടെ അധ്യയനം മുടങ്ങും. മാത്രമല്ല, രോഗികളെ ഊരിന് പുറത്തെത്തിക്കാന്‍ ഒരു വണ്ടിപോലും ഇതുവഴി വരില്ല. മുത്തിപ്പാറ, കിടാരക്കുഴി സെറ്റില്‍മെന്റുകളിലായി നൂറിലധികം കുടുംബങ്ങളാണുള്ളത്. ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും തങ്ങള്‍ക്ക് ഒരുപാലം കിട്ടുമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.