വിതുര: ചന്തമുക്കിന് സമീപത്തെ ഗോകുല്‍ തോട്ടത്തില്‍ ശമ്പളത്തീയതിയായ 8ന് ശമ്പളം നല്കാത്തതിനെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.
തോട്ടം ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിന് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകള്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ തടഞ്ഞുവച്ചിരുന്ന റബ്ബര്‍ പാല്‍ വിട്ടുകൊടുക്കാത്തതിനാലാണ് ശമ്പളം കൊടുക്കാത്തതെന്ന് മാനേജ്‌മെന്റ് പറയുന്നു.
ഒരു വര്‍ഷത്തോളമായി മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ ഉരസല്‍ നടക്കുന്ന തോട്ടമാണ്. ഇവിടെ അധിക റബ്ബര്‍മരങ്ങള്‍ ടാപ്പിങ് ചെയ്യിപ്പിക്കുന്നു, റബ്ബര്‍ പാല്‍ കൊണ്ടുപോകാന്‍ വാഹനസൗകര്യമില്ല, ബോണസ് കണക്കാക്കുന്നതില്‍ പിഴവ്, കുറഞ്ഞ വേതനം തുടങ്ങിയ പരാതികളാണ് തൊഴിലാളികള്‍ക്കുള്ളത്.
ഈ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം അമ്പതോളം ബാരല്‍ റബ്ബര്‍ പാല്‍ തൊഴിലാളികള്‍ തടഞ്ഞുവച്ചത്.
ഇതിന്റെ പ്രതികാരം ശമ്പളം വിതരണം ചെയ്യാതെ മാനേജ്‌മെന്റ് തീര്‍ക്കുന്നതായി യൂണിയന്‍ ജില്ലാ ഭാരവാഹികളായ അനിരുദ്ധന്‍ നായര്‍, മേമല വിജയന്‍ (ഐ.എന്‍.ടി.യു.സി), അയ്യപ്പന്‍പിള്ള, അബ്ബാസ് (സി.ഐ.ടി.യു), ബാലകൃഷ്ണന്‍ നായര്‍, അശോക് കുമാര്‍ (ബി.എം.എസ്) തുടങ്ങിയവര്‍ പറയുന്നു.
ശക്തമായ പോലീസ് കാവല്‍ തോട്ടം ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനേജ്‌മെന്റ് നിഷേധനിലപാട് തുടര്‍ന്നാല്‍ ഗോകുല്‍ തോട്ടം കൈയേറിയിട്ടുള്ള ഏക്കര്‍ കണക്കിന് വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടുമെന്ന് തൊഴിലാളികള്‍ പറയുന്നു.