വിതുര: കഴിഞ്ഞയാഴ്ച തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ താഴ്ത്തിയ പേപ്പാറ ഡാമിലെ ഷട്ടറുകള്‍ ശനിയാഴ്ച വൈകീട്ടുവരെയും ഉയര്‍ത്തിയില്ല. ഇതേത്തുടര്‍ന്ന് ജലസംഭരണിയോടു ചേര്‍ന്നുകിടക്കുന്ന പൊടിയക്കാല ആദിവാസിസെറ്റില്‍മെന്റില്‍ റോഡുവരെ വെള്ളമെത്തി. പൊടിയക്കാല ബസ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. ശനിയാഴ്ച പകല്‍ തോരാതെ മഴ പെയ്തതോടെ കൃഷിയിടങ്ങള്‍ മുങ്ങുമെന്ന ഭീതിയിലാണ് ആദിവാസികള്‍.
അടിയന്തരമായി ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കുടിവെള്ളത്തിനുവേണ്ടി പേപ്പാറ ഡാം പണിതപ്പോള്‍ സ്വന്തം വാസസ്ഥലം ഉപേക്ഷിക്കേണ്ടിവന്നവരാണ് പൊടിയക്കാല നിവാസികള്‍. ഡാം പണിയുമ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സൗകര്യങ്ങളൊന്നും ലഭിക്കാതിരുന്ന ഇവര്‍ സമരം ചെയ്ത് നേടിയെടുത്ത ബസ് സര്‍വീസാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിവെച്ചത്. താന്നിക്കര, കരമന പാലങ്ങളില്‍ ഡാമില്‍നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവന്നത്.
എഴുപതോളം കുടംബങ്ങളാണ് പൊടിയക്കാലയിലുള്ളത്. ഇതില്‍ ജലസംഭരണിയോടടുത്തുള്ള കുറുവന്‍പാറയില്‍ താമസിക്കുന്ന അരുവി, മാത്തി, രാജന്‍, നളിനി, സിന്ധു, കാളു, രാമന്‍ കാണി, മോഹനന്‍, മാതിയാന്‍കാണി എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോള്‍ ഏറെ ഭീതിയില്‍. ഇവരുടെ കൃഷിസ്ഥലങ്ങള്‍ക്ക് തൊടട്ടുത്തുവരെ ശനിയാഴ്ച വെള്ളമെത്തി.
അടിയന്തരമായി പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് താഴ്ത്തണമെന്ന് ആദിവാസി മഹാസഭ ഭാരവാഹികളായ മോഹനന്‍ ത്രിവേണി, ശ്രീകുമാര്‍ പൊടിക്കാല, മോഹന്‍ദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.