പാലോട്: ആദിവാസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവത്തില്‍ വിജയികളാകുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി. സൗത്ത് സോണ്‍ സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. ട്രൈബല്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജുമൈലാ സത്താര്‍, ബി. പവിത്രകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജയകുമാര്‍, മാനേജര്‍ മുരളീമനോഹര്‍, പി.ടി.എ. പ്രസിഡന്റ് വിക്രമന്‍ കാണി, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍, നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഞാറനീലി കാണി യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വേണുകുമാരന്‍ നായരെ മന്ത്രി ജയലക്ഷ്മി ആദരിച്ചു.