വിതുര: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ.തമ്പുപിള്ളയ്ക്ക് ബുധനാഴ്ച മലയോര ജനത അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് െവച്ച സി.പി.എം. വിതുര ഏരിയാകമ്മിറ്റി ഓഫീസിലും ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും ശവസംസ്‌കാരച്ചടങ്ങ് നടന്ന പള്ളിത്തറയിലെ വസതിയിലും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെത്തി.
തമ്പുപിള്ള വളരെ ചെറുപ്പത്തില്‍തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. 1946-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് 45 ദിവസം ജയില്‍വാസമനുഭവിച്ചു. 1951-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിലകൊണ്ടു. നെടുമങ്ങാട് താലൂക്ക്, പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ജില്ല, ഏരിയാ കമ്മിറ്റികളില്‍ അംഗമായി. എല്‍.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തോട്ടം െതാഴിലാളികളുെട പൊന്നാന്‍ചുണ്ട് സമരം, മരുതാമല ഭൂസമരം എന്നിവയ്ക്ക് നേതൃത്വം നല്‍കി ജയില്‍ശിക്ഷ അനുഭവിച്ചു.
വിതുര ചന്തമുക്കില്‍ കൂടിയ സര്‍വകക്ഷിയോഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. പി.അയ്യപ്പന്‍പിള്ള, എസ്.കുമാരപിള്ള, എല്‍.വി.വിപിന്‍, ശോഭന ജോര്‍ജ്, എം.എസ്. റഷീദ്, തള്ളച്ചിറ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.
വിതുര ചന്തമുക്കില്‍ കൂടിയ സര്‍വകക്ഷിയോഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. പി.അയ്യപ്പന്‍പിള്ള, എസ്.കുമാരപിള്ള, എല്‍.വി.വിപിന്‍, ശോഭന ജോര്‍ജ്, എം.എസ്. റഷീദ്, തള്ളച്ചിറ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.