പാലോട്: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഗ്രാമങ്ങളില്‍ നടത്തിവരുന്ന 'മത്സ്യസമൃദ്ധി' പദ്ധതി പ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യക്കൃഷി വ്യാപിപ്പിക്കുക, ശുദ്ധിജലമത്സ്യങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'മത്സ്യസമൃദ്ധി'. നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് വിതരണം ഉദയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകയായ സിന്ധു മത്സ്യക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു, കോ-ഓര്‍ഡിനേറ്റര്‍ ജയ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 58 കര്‍ഷകരാണ് മത്സ്യക്കൃഷി നടത്തുന്നത്.