പാലോട്: സംസ്ഥാന സ്‌കൗട്ട് പരിശീലന കേന്ദ്രത്തില്‍ നടന്നുവരുന്ന സൗദി അറേബ്യയില്‍ നിന്നുള്ള കുട്ടികളുടെ പരിശീലന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. കായികവും മാനസികവുമായി കുട്ടികളെ കരുത്തുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ 58 കുട്ടികളാണുള്ളത്. എല്ലാപേരും സൗദി അറേബ്യയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്.
മാനസിക കരുത്തിനും ഏകാഗ്രതയ്ക്കും യോഗ, എന്നിങ്ങനെ വവിധ മേഖലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
പത്ത് അധ്യാപകരാണ് കുട്ടികളുടെ സംഘത്തിലുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇവരുടെ മടക്കയാത്ര. സൗദി അറേബ്യയിലുള്ള പീ.വീ ഗ്രൂപ്പ് സ്ഥാനങ്ങളിലെ കുട്ടികളാണ് അധികവും.
പച്ചപുതച്ചു നില്‍ക്കുന്ന സംസ്ഥാന പരിശീലന കേന്ദ്രത്തിലെ ഓരോ ദിവസവും വളരെ ആഘോഷപൂര്‍വമാണ് ഇവര്‍ ചെലവിടുന്നത്. സംസ്ഥാന സ്‌കൗട്ട്‌സ് ട്രെയിനിങ് കമ്മീഷണര്‍ തുളസീധരന്റെ നേതൃത്വത്തിലുള്ള 13 പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.