പാലോട്. നന്ദിയോട് കുറുപുഴ വാര്‍ഡിലെ വാളന്‍കുഴി ആദിവാസി സെറ്റില്‍മെന്റില്‍ക്കൂടി കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ടു മൂലം രണ്ട് ആദിവാസി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്ന വിഷയത്തില്‍ പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. സ്വകാര്യ വ്യക്തികള്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണു റോഡില്‍ വന്‍ വെള്ളക്കെട്ടുണ്ടായതെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും സംസ്ഥാന പ്രസിഡന്റ് കെ. രഘു ആവശ്യപ്പെട്ടു. വിഷയത്തില്‍ ആദിവാസി ക്ഷേമസമിതി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ മുഖാന്തരം ജില്ലാ കലക്ടര്‍ക്കു നിവേദനം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരന്‍ കാണി, പി. ബാലകൃഷ്ണന്‍ കാണി, ബി. സദാനന്ദന്‍ കാണി, ആര്‍. കരുണാകരന്‍ കാണി, സുമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മോഹനന്‍ ത്രിവേണിയുടെ നേതൃത്വത്തിലുള്ള ആദിവാസി മഹാസഭയും നേരത്തേ സ്ഥലം സന്ദര്‍ശിച്ചു പ്രതിഷേധം അറിയിച്ചിരുന്നു. വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ആദിവാസികളായ ശ്രീരാമന്‍ കാണി, അജിത് എന്നിവരാണു ദുരിതം അനുഭവിക്കുന്നത്. ഇതുവഴിയുള്ള ബസ് സര്‍വീസും നിലച്ചു.