പാലോട്: വനംവകുപ്പിന്റെ നിയമങ്ങള്‍ കാലത്തിനൊത്ത് പരിഷ്‌കരിക്കാത്തതിനാല്‍ ഈറ്റ ശേഖരവും വിപണനവും നടക്കുന്നില്ല. ഈറ്റ ഉത്പന്നങ്ങളുടെ വിപണനം നിലച്ചതോടെ ജില്ലയിലെ രണ്ടായിരത്തിലധികം വരുന്ന പാരമ്പര്യ ഈറ്റത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നു.
ഈറ്റയ്ക്ക് തലച്ചുമടായിട്ടാണ് പാസ് നല്‍ക്കുന്നത്. എന്നാല്‍ റെയ്ഞ്ച് ഓഫീസില്‍ നിന്ന് പാസ് നല്‍കുന്നതിന് കടമ്പകള്‍ ഏറെയാണ്. ഒരാഴ്ചയില്‍ ഒരു കുടുംബത്തിന് രണ്ട് പാസ്സുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മാസത്തില്‍ അഞ്ച് പാസ്സുകള്‍ പോലും ഇവര്‍ക്ക് കിട്ടാനില്ല.
ഒരു പാസ് ഉപയോഗിച്ച് 35 ഈറ്റ കമ്പുകള്‍ വെട്ടാന്‍ അനുവദിച്ചിട്ടുണ്ട്. ഇത് തലച്ചുമടായി വേണം വീട്ടിലെ ത്തിക്കാന്‍. വണ്ടിയില്‍ കയറ്റാന്‍ അനുവാദമില്ല. ബ്രൈമൂര്‍ പോലുള്ള ഉള്‍കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ഈറ്റ തലച്ചുമടായി ഇടിഞ്ഞാറിലെ വീട്ടിലെത്തിക്കാന്‍ രണ്ടുപേരുടെ ജോലിയാകും.
ഒരു കെട്ട് ഈറ്റയില്‍ നിന്നും പരമാവധി ഒരു പനമ്പോ അഞ്ച് വട്ടിയോ ഉണ്ടാക്കാം. ഇത് വിറ്റാല്‍ കിട്ടുന്നത് തുഛമായ വരുമാനം മാത്രമാണ്. മാത്രമല്ല വട്ടി, കുട്ട, മുറം എന്നിവയെല്ലാം ഫൈബര്‍ ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയതോടെ ഈറ്റയിലുള്ളവ വിറ്റുപോകാതെയുമായി.
ഏറെ വിപണന സാധ്യതയുള്ള ബിഗ്‌ഷോപ്പര്‍ പിടി, ചന്ദനതിരിക്കാവശ്യമായ കമ്പ്, കൗതുക വസ്തുക്കള്‍ എന്നിവയുണ്ടാക്കി വില്‍ക്കാം. പക്ഷെ വനംവകുപ്പ് ഇതിന് അനുവാദം നല്‍കുന്നില്ല. പരമ്പരാഗത ഉത്പന്നങ്ങള്‍ തന്നെ ഉണ്ടാക്കണം എന്ന പിടിവാശിയിലാണ് ഉദ്യോഗസ്ഥര്‍. ഉണ്ടാക്കുന്ന ഉത്പന്നങ്ങളും വണ്ടിയില്‍ കൊണ്ടുപോകാന്‍ പാടില്ല.
വിപണന സാധ്യത ഇല്ലാത്ത സാധനങ്ങള്‍ മാത്രം ഉണ്ടാക്കുക, ഈറ്റയും ഈറ്റ ഉത്പന്നങ്ങളും തലച്ചുമടായി മാത്രം കൊണ്ടുപോവുക, പാസ് നല്‍കുന്നതില്‍ കാലതാമസം വരുത്തുക എന്നിവയെല്ലാം മാറ്റിയാലെ തങ്ങള്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനമുള്ളൂ എന്ന് തൊഴിലാളികള്‍ പറയുന്നു.
ഇടിഞ്ഞാര്‍, മങ്കയം, പേത്തലക്കരിക്കകം, വേങ്കൊല്ല, മടത്തറ, പരുത്തിപ്പള്ളി, ബോണക്കാട്, മരുതാമല, പേപ്പാറ, പൊടിക്കാല, കുറ്റിച്ചല്‍, കോട്ടൂര്‍, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ഈറ്റത്തൊഴിലാളികള്‍ അധിവസിക്കുന്നത്.