പാലോട്: മാതൃഭൂമി-വി.ജെ. േതാമസ് സ്മരണ മധുരം മലയാളം പദ്ധതി പെരിങ്ങമ്മല ഗവ.യു.പി.എസ്സില്‍ ആരംഭിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന സെന്റ് മേരീസ് വഴുതനപ്പളളി ഹൗസില്‍ വി.ജെ.തോമസിന്റെ സ്മരണാര്‍ഥം ജിയോ തോമസ് വഴുതനപ്പള്ളിയാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സംഭാവന ചെയ്തിരിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫിതോമസ് വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പത്രം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജമീലാബീവി, പി.ടി.എ. വൈസ് പ്രസിഡന്റ് ഇടവം ഷാനവാസ്, തെന്നൂര്‍ ബി. അശോക്, ചിതറ നിസാം, സജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രഥമാധ്യാപിക ജമീലാബീവി, പി.ടി.എ. വൈസ് പ്രസിഡന്റ് ഇടവം ഷാനവാസ്, തെന്നൂര്‍ ബി. അശോക്, ചിതറ നിസാം, സജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.