കല്ലറ: പാങ്ങോട് പുതുശ്ശേരിയില്‍ പുതുതായി ആരംഭിച്ച ഡോക്ടര്‍ പല്‍പ്പു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ബി.കോം. ഫൈനാന്‍സ്, ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി.എ. മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകളിലാണ് ക്ലാസ് ആരംഭിച്ചത്.
മാനേജര്‍ മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വിന്‍സെന്റ് സ്വാഗതം ആശംസിച്ചു. ഇന്‍ഡ്രോയല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. സുഗതന്‍, പ്രേമവതി, ഡോക്ടര്‍ എം. ജീവന്‍ലാല്‍ (മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍), എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി ജെ. വിജയന്‍, എസ്.എന്‍.ഡി.പി. വാമനപുരം യൂണിയന്‍ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.