പാലോട്. ഓണം അമ്മയോടൊപ്പം എന്ന സന്ദേശവുമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും പാലോട് ജനമൈത്രി പൊലീസും ചേര്‍ന്നു സംഘടിപ്പിച്ച സ്നേഹ സന്ദേശ കൂട്ടയോട്ട മല്‍സരം ശ്രദ്ധേയമായി. നന്ദിയോട് ജംക്ഷനില്‍ ഡിവൈഎസ്പി:വൈ.ആര്‍. റസ്റ്റം ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്നു നടന്ന ഓട്ടത്തില്‍ ഡിവൈഎസ്പിയും സിഐ ശ്യാംലാലും, എസ്ഐ: ഡി. ഷിബുകുമാറും അടക്കമുള്ള പൊലീസുകാരും ജനപ്രതിനിധികളും മല്‍സരാര്‍ഥികളോടൊപ്പം നന്ദിയോടു മുതല്‍ പാലോട് വരെ ഓടിയത് ആവേശത്തിരയിളക്കി.
രക്തദാനം ചെയ്തതിന്റെ പിറ്റേ ദിവസം മൂന്നു കിലോമീറ്ററിലേറെ ഓടി രക്തദാന സന്ദേശം കൂടി നല്‍കുകയായിരുന്നു ഡിവൈഎസ്പി. പാലോട് ജംക്ഷനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കു യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് പ്രശാന്ത് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പി.എസ് ബാജിലാല്‍, ബി. പവിത്രകുമാര്‍,ടി.കെ വേണുഗോപാല്‍, കെ. സന്തോഷ്, ജി. സുഭാഷ്, ഡി. രഘുനാഥന്‍നായര്‍, ഒഴുകുപാറ അസീസ്, എസ്. സുജിത്, മനേഷ് ജി നായര്‍, രാജ്കുമാര്‍,സുധീര്‍ഷാ, ഷെഹനാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മല്‍സരത്തില്‍ നന്ദിയോട് സ്വദേശി അഭിജിത് ഒന്നാം സ്ഥാനവും ചിപ്പന്‍ചിറ സ്വദേശി ഹരികൃഷ്ണന്‍, രണ്ടാം സ്ഥാനവും പാലോട് സ്വദേശി കിരണ്‍ മൂന്നാം സ്ഥാനവും നേടി. ഓട്ടത്തില്‍ പങ്കെടുത്ത പ്രായം കൂടിയ ഗിരീശന്‍ നായര്‍, പ്രായം കുറഞ്ഞ ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രോല്‍സാഹന സമ്മാനവും നേടി.