കഴിഞ്ഞ രണ്ടു ദിവസമായി ഓണത്തിനോടനുബന്ധിച്ചുള്ള പരക്കം പാച്ചില്‍ നടത്തുന്ന മലയാളി ഇന്ന് ഉച്ചയ്ക്കു തിരുവോണ സദ്യയുണ്ടു കഴിഞ്ഞാല്‍ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ തേടി യാത്ര തുടങ്ങും. അങ്ങനെ പൊന്മുടിയുടെ മടിത്തട്ടിലേയ്ക്കു വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന സഞ്ചാരികള്‍ക്ക് എല്ലാവിധ സൌകര്യങ്ങളുമൊരുക്കി കാത്തിരിക്കുകയാണു പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങളുള്‍പ്പടെയുള്ളവര്‍.
വിനോദ സഞ്ചാരികളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം ഈയിടെയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൊന്മുടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലൊരുക്കിയിട്ടുണ്ട്. കല്ലാര്‍ ഗോള്‍ഡന്‍ വാലി മുതല്‍ പൊന്മുടി ചെക്ക്പോസ്റ്റ് വരെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊന്മുടി പൊലീസും സഞ്ചാരികളുടെ സംരക്ഷണാര്‍ഥം രംഗത്തുണ്ട്.