തോട്ടത്തില്‍ വിറക് ശേഖരിക്കാനെത്തിയ ബിജു എന്ന യുവാവ് കണ്ട കാഴ്ച പെരുമ്പാമ്പിനെ വിഴുങ്ങിക്കൊണ്ടിരുന്ന രാജവെമ്പാലയെ. ഭയന്നോടിയ ബിജു നാട്ടുകാരെയും കൂട്ടി മടങ്ങിയെത്തി. നാട്ടുകാര്‍ വാവസുരേഷിനെ വിവരമറിയിച്ചു. വൈകീട്ടോടെ വാവ എത്തി പിടികൂടുന്നതിനിടെയാണ് രാജവെമ്പാല പെരുമ്പാമ്പിനെ ഛര്‍ദിച്ചത്.
തീറ്റ നഷ്ടപ്പെട്ടതിനാല്‍ അക്രമസ്വഭാവം കാട്ടിയ രാജവെമ്പാലയെ അല്‍പം ശ്രമകരമായാണ് വാവ ചാക്കില്‍ കയറ്റിയത്.താന്‍ പിടികൂടുന്ന 55ാമത്തെ രാജവെമ്പാലയാണിതെന്ന് സുരേഷ് പറഞ്ഞു.