ഭരതന്നൂര്‍: ഭരതന്നൂരില്‍ വീണ്ടും വയല്‍നികത്തല്‍ വ്യാപകമാകുന്നു. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, അയിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി നേരത്തെ വയലുകള്‍ നികത്തിയിരുന്നെങ്കിലും കുറച്ചുനാളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടുമണിയോടെ ആരംഭിക്കുന്ന നികത്തല്‍ പുലര്‍ച്ചെ നാലോടെയാണ് അവസാനിക്കുന്നത്. ഭരതന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ മണ്ണിട്ടതാണ് ഒടുവിലത്തെ സംഭവം. മൂന്നുംനാലും ടിപ്പറുകളിലായി ഒരുദിവസം രാത്രിതന്നെ നിരവധി ലോഡ് മണ്ണിട്ട് വയല്‍ നികത്തി കരയാക്കി മാറ്റിയിരിക്കും. ഭരതന്നൂര്‍ ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ കല്ലറ വരെയുള്ള ഏലായില്‍ ഇനി ഒന്നോ രണ്ടോ വയലുകള്‍ മാത്രമേ നികത്താന്‍ ബാക്കിയുള്ളൂ. പരാതിയുമായി റവന്യൂ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിക്കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാരേറ്റ്-പാലോട് പ്രധാന റോഡിന്റെ വശത്തായുള്ള ഈ നിയമലംഘനം പലപ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വയല്‍ നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് മഴവെള്ളം കെട്ടിനിന്ന് റോഡും ചെളിക്കളമായി മാറി. നിയമലംഘ
വയല്‍ നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് മഴവെള്ളം കെട്ടിനിന്ന് റോഡും ചെളിക്കളമായി മാറി. നിയമലംഘ