പാലോട്: പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നും പുരുഷസംഘം വിളയിച്ച നൂറുമേനി വിളവുകൊയ്യാന്‍ അഡ്വ. എ. സമ്പത്ത് എം.പി. എത്തി. പാലോട് ചിന്ത പുരുഷസ്വയംസഹായ സംഘമാണ് വിളവെടുപ്പ് ഉത്സവം നടത്തിയത്.
ഏത്തവാഴ, പച്ചക്കറി, വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് പുരുഷസംഘം കൃഷിയിറക്കിയത്. നന്ദിയോട് കൃഷിഭവന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച കര്‍ഷകസംഘത്തിനുള്ള അവാര്‍ഡും ചിന്തപുരുഷ സംഘത്തിനായിരുന്നു.