പാലോട്: മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പാലോട് ഉപജില്ലയിലെ ഞാറനീലി കാണി യു.പി.എസിലെ പ്രഥമാധ്യാപകന് വേണുകുമാരന്‍ നായരെ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആദരിച്ചു. സ്കൂള്‍ പി.ടി.എ. സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സതീഷ് അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ കൊച്ചുകരിക്കകം നൗഷാദ്, എസ്. സുജിത്ത്, ശങ്കരനാരായണന്, മുഹമ്മദ്, ക്ലീറ്റസ് തോമസ്, മുഹയ്ദീന് എന്നിവര്‍ പ്രസംഗിച്ചു. വേണുകുമാരന്‍ നായര്‍ മറുപടി പ്രസംഗം നടത്തി. മികച്ചകുട്ടികള്ക്ക് സമ്മാനങ്ങള്‍ നല്കി.