ഫര്‍ഹാനും രജനീഷ് ഹെന്റിയും വിഷ്ണുവും ലോകകിരീടവുമായി കേപ്് ടൗണിലെ ഗ്രൗണ്ടില്‍ |
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത നാല്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെടുത്തു. 49.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 82 റണ്‍സ് നേടിയ പ്രകാശ് ജയരാമയ്യ, 76 റണ്‍സ് നേടിയ ബാബുഗയ് പട്ടേല്‍, 74 റണ്‍സ് നേടിയ അജയ് റെഡ്ഡി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.
ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ കളിച്ച ഫര്‍ഹാന്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് മത്സരം കളിച്ച വിഷ്ണു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് വിഷ്ണുവും ഫര്‍ഹാനും ഇതുവരെയെത്തിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ തണല്‍ കൂടിയാണ് ഈ താരങ്ങള്‍. പി. ഉദയകുമാരന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകനാണ് വിഷ്ണു. അമ്മയും വിഷ്ണുവിന്റെ സഹോദരി വീണയും ഭാഗികമായി കാഴ്ചയില്ലാത്തവരാണ്. പല ജോലികള്‍ക്കും മറ്റും പോയി കുടുംബത്തെയും ചുമലിലേറ്റുന്നത് വിഷ്ണുവാണ്. കൂലിപ്പണിക്കാരനായ അസൈനാറുടെയും ജമീലയുടെയും മകനാണ് ഫര്‍ഹാന്‍. ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും വീട്ടിലെ സാമ്പത്തികസാഹചര്യം മോശമായത് കാരണം ജോലിക്ക് പോവുകയാണ് ഫര്‍ഹാനും. കുടുംബത്തെ താങ്ങിനിര്‍ത്താന്‍ എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
മറ്റ് പല സംസ്ഥാനങ്ങളിലെയും താരങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ സര്‍ക്കാരുകള്‍ ജോലി നല്‍കുന്നതായി അറിയിച്ചതായി വിവരം ലഭിച്ചുവെന്ന് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രജനീഷ് ഹെന്റി പറഞ്ഞു. ഡിസംബര്‍ 16നാണ് ടീം ഇന്ത്യയില്‍ തിരിച്ചെത്തുക. ഡല്‍ഹിയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ടീമിന് സ്വീകരണം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.