പാലോട്: പാലോട് കേന്ദ്രമാക്കി മലയാളം സാംസ്‌കാരിക പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സബീര്‍ഷ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ബി.പവിത്രകുമാര്‍, എം.പി. വേണുകുമാര്‍, മനേഷ് ജി.നായര്‍, ഒഴുകുപാറ അസീസ്, സുജിത് പാലോട്, സുധീര്‍ഷ, നസീം, അരുണ്‍കുമാര്‍, അനിലേഷ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയ വേണുകുമാരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.