വിതുര: പദ്മശ്രീ ലഭിച്ച ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ക്ക് വിതുരയില്‍ സ്വീകരണം നല്‍കി. വിതുര ഗവണ്മെന്റ് എച്ച്.എസ്.എസിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'സംഗമം 70-71' ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് രോഹിണി പി. വിജയന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടന്‍ കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഹരീന്ദ്രന്‍നായര്‍ക്ക് ഉപഹാരം നല്‍കി. വട്ടപ്പാറ എസ്.യു.ടി. ആസ്പത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കല്‍ക്യാമ്പ് ചാരുപാറ രവി ഉദ്ഘാടനംചെയ്തു. മഹാരാജാസ് ബി.രാജന്‍, വിതുര ബേബി, കെ.പി.വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.