വിതുര: വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിന്റെ
സേവനം രണ്ടാഴ്ചയായി ലഭ്യമല്ലെന്ന് പരാതി. സ്റ്റിയറിങ്ങിനും മറ്റും
അറ്റകുറ്റപ്പണിയായതാണ് ആംബുലന്‍സിന്റെ സേവനം നിലയ്ക്കാന്‍ കാരണമായതെന്ന് കോള്‍
സെന്റര്‍ അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്തെ സര്‍വീസ് കേന്ദ്രത്തില്‍
വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമല്ലാത്തതും അറ്റകുറ്റപ്പണി നീളാന്‍
കാരണമായതായി സൂചനയുണ്ട്. നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലക്ക് പ്രയോജനം
കിട്ടാനാണ് വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 108 അനുവദിച്ചത്. ഇപ്പോള്‍
വിതുരയില്‍ നിന്ന് 108 ല്‍ വിളിക്കുന്നവര്‍ക്ക് മറ്റ് ആസ്പത്രികളില്‍ നിന്ന് വാഹനം
എത്തിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇതിന് ഏറെ സമയം വേണ്ടിവരുന്നു. 108
കട്ടപ്പുറത്തായത് തങ്ങള്‍ അറിഞ്ഞില്ലെന്ന നിലപാടാണ് സാമൂഹികാരോഗ്യ കേന്ദ്രം
അധികൃതരെന്ന് ആക്ഷേപമുണ്ട്.