പാലോട്: താക്കോലുമായി പോയ പ്യൂണ്‍ യഥാസമയം സ്ഥലത്ത് തിരിച്ചെത്താത്തതിനാല്‍ പാലോട് സബ് രജിസ്ട്രാര്‍ ഓഫീസ് തിങ്കളാഴ്ച രാവിലെ തുറന്നത് 11 മണിക്ക്. നിരവധി ആവശ്യങ്ങളുമായി എത്തിയ അമ്പതിലധികം നാട്ടുകാരും സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും താക്കോലിനുവേണ്ടി പെരുമഴയത്ത് കാത്തുനിന്നു. രണ്ട് താക്കോലുകള്‍ ഉണ്ടായിരുന്നിട്ടും ഓഫീസ് തുറക്കാന്‍ വൈകിയ കാരണത്തെച്ചൊല്ലി ചില തര്‍ക്കങ്ങളും നടന്നു. മേലുദ്യോഗസ്ഥര്‍ സ്ഥിരമായി താമസിച്ചാണ് എത്തുന്നത് എന്ന പരാതി നിലനില്‍ക്കേയാണ് തിങ്കളാഴ്ച മുഴുവന്‍പേരും പുറത്തുനില്‍ക്കേണ്ടിവന്നത്.