വിതുര: ആനപ്പാറ വാളേങ്കി ആയിരവില്ലി ക്ഷേത്രത്തില്‍ പുതുതായി പണിത ഗണപതിക്ഷേത്രത്തിന്റെ ശുദ്ധികലശപൂജ വ്യാഴാഴ്ച നടക്കുമെന്ന് പ്രസിഡന്റ് പി.രഘുനാഥന്‍, സെക്രട്ടറി എന്‍.ഗിരീശന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 6 ന് ഗണപതിഹോമം, 7 ന് ശുദ്ധികലശം, പഞ്ചഗവ്യം, നാഗര്‍പൂജ, 9.02 നും 9.35 നും മധ്യേ ഗണപതി ക്ഷേത്ര ശുദ്ധിയും ആവാഹനവും, 10 മുതല്‍ പ്രസാദവിതരണവും പ്രഭാത ഭക്ഷണവും വൈകീട്ട് അഞ്ചിന് ഭാഗവത പാരായണം, ആറിന് സായാഹ്ന ഭക്ഷണം, 7 മുതല്‍ അഘോരഹോമം. ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി സി.എം.ശംഭുനമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.