പാലോട്: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആധുനിക സൗകര്യങ്ങളുള്ള ബ്ലഡ് മൊബൈല്‍ ഗ്രാമങ്ങളിലേക്കുമെത്തുന്നു. പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലാണ് ബ്ലഡ് മൊബൈല്‍ യൂണിറ്റ് എത്തിയത്. എന്‍.സി.സി., എന്‍.എസ്.എസ്. ക്യാമ്പസ് ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടുദിവസമായി നടന്ന രക്തദാന ക്യാമ്പില്‍ നൂറ്റിപ്പതിനൊന്ന് വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി.
ഒരുകോടി 35 ലക്ഷം രൂപ ചെലവിട്ടാണ് ബ്ലഡ് മൊബൈല്‍ യൂണിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ആധുനിക ബ്ലഡ് ബാങ്കിന്റെ എല്ലാ സൗകര്യങ്ങളും ഈവാഹനത്തിലുമുണ്ട്. ഒന്നരലക്ഷം വിലയുള്ള നാല് ഡോണര്‍ കൗച്ച്, ശേഖരിക്കുന്ന രക്തം സൂക്ഷിച്ചുവയ്ക്കാവുന്ന നാല് ബ്ലഡ് ബാങ്ക് റഫ്രിജറേറ്റര്‍, എയര്‍ ക്രാഫ്റ്റിലേതു പോലെയുള്ള ടോയ്‌ലറ്റ് സംവിധാനങ്ങള്‍, സെന്‍ട്രലൈസ്ഡ് എ.സി. സംവിധാനം, രക്തദാനത്തോടനുബന്ധിച്ചുള്ള മെഡിക്കല്‍ എക്‌സാമിനേഷന്‍, കൗണ്‍സലിങ്, റിഫ്രഷ്‌മെന്റ് എന്നിവയെല്ലാമാണ് ഈ വാഹനത്തിന്റെ പ്രത്യേകതകള്‍.
പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗിംഗോ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. എ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.സി. ക്യാപ്റ്റന്‍ പ്രൊഫ. എ. അബ്ദുല്‍ഖലാം, എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ ഡോ. നുസൈഫാബീവി എന്നിവര്‍ പ്രസംഗിച്ചു.