പാലോട്: സാമൂഹിക സേവകരായ ഉന്നത വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത പാരമ്പര്യമുള്ള മഹാപ്രസ്ഥാനമാണു ബാലജനസഖ്യമെന്നും അതു കുട്ടികള്‍ക്കു മുതല്‍ കൂട്ടാണെന്നും മിത്രാനികേതന്‍ ഡയറക്ടര്‍ പത്മശ്രീ കെ. വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. പാലോട് യൂണിയന്റെ 'അറിവിലേയ്ക്കൊരു യാത്ര യുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠന പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നതിനൊപ്പം തന്നെ കലാ-സാസ്കാരിക-സേവന പ്രവര്‍ത്തനങ്ങളും കുട്ടികള്‍ അഭ്യസിക്കണമെന്നും സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവിന്റെ അധ്യക്ഷതയില്‍ സഖ്യം മേഖലാ വൈസ് പ്രസിഡന്റ് യു.ജി. അഭിജിത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. യാത്രാ കണ്‍വീനര്‍ ജെ. സുരേഷ്കുമാര്‍ പ്രസംഗിച്ചു.
തുടര്‍ന്നു കുട്ടികള്‍ മിത്രാനികേതനിലെ കൃഷി വിജ്ഞാന കേന്ദ്രം, കൃഷി രീതികള്‍, കളിമണ്‍പാത്ര നിര്‍മാണം, മെറ്റല്‍ ഉല്‍പന്ന നിര്‍മാണം, കൈതൊഴിലുകള്‍, പ്രിന്റിങ്, പശുവളര്‍ത്തല്‍ കേന്ദ്രം അടക്കം ചുറ്റിക്കണ്ടു. അരുവിക്കര ഡാം, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു.(പടം മെയില്‍ ചെയ്തു)ഫയല്‍: കൃഷ്ണകൃപാ സഖ്യം നന്ദിയോട്, വിവരണം: നന്ദിയോട് കൃഷ്ണകൃപാ സഖ്യത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത അംഗങ്ങള്‍നന്ദിയോട്ട് 'കൃഷ്ണകൃപ സഖ്യം രൂപീകരിച്ചു.
പാലോട്: യൂണിയന്റെ കീഴില്‍ നന്ദിയോട് കേന്ദ്രമായി 'കൃഷ്ണകൃപ
ബാലജന സഖ്യം രൂപീകരിച്ചു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവിന്റെ അധ്യക്ഷതയില്‍ ശാഖാ പ്രസിഡന്റ് ആര്‍. അഭിജിത് ഉദ്ഘാടനം ചെയ്തു. സഹകാരി വി.എല്‍. ലാലി പ്രസംഗിച്ചു. ഭാരവാഹികള്‍: ആര്‍. അഭിജിത് (പ്രസി), എം. രാഹുല്‍ (വൈ. പ്രസി), ഭാഗ്യലക്ഷ്മി (സെക്ര), എ. അഭിജിത് (ജോ. സെക്ര), കൃഷ്ണേന്ദു (ട്രഷ), എസ്. സുബിന്‍ (സേവന വിഭാഗം ഓഫിസര്‍), അരുണിമ (ബാലികാ വിഭാഗം കണ്‍), വിഷ്ണു (യൂണിയന്‍ പ്രതിനിധി).