വിതുര: വിതുര ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്ന ഗാന്ധിജയന്തി
ആഘോഷത്തിന് മിഴിവേകി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഗാന്ധി പുസ്തകം പ്രകാശനം ചെയ്തു.
രാഷ്ട്രപിതാവിനെക്കുറിച്ചുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്മരണകള്‍ കഥയായും
കവിതയായും ലേഖനമായും നിറയുന്ന പുസ്തകത്തില്‍ ഗാന്ധിജിയെക്കുറിച്ച് പ്രസിദ്ധീകരിച്ച
പത്രവാര്‍ത്തകളുമുണ്ട്. സീനിയര്‍ അസിസ്റ്റന്റ് ഇ.ശശികലാദേവി വിദ്യാര്‍ഥി പ്രതിനിധി
രൂപ നായര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. ഒക്‌ടോബര്‍ ഒമ്പതുവരെ നീളുന്ന
ഗാന്ധിജയന്തി സേവനവാരം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.വിനീഷ് കുമാര്‍ ഉദ്ഘാടനം
ചെയ്തു. പ്രഥമാധ്യാപിക എല്‍.പുഷ്പലതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അധ്യാപകന്‍
സുനില്‍കുമാര്‍, പി.ടി.എ. അംഗം ആനപ്പാറ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
മഹാത്മാഗാന്ധിയുടെ ഓര്‍മയ്ക്കായി സ്‌കൂളില്‍ മാവ് നട്ടു.
ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകം ശ്രദ്ധേയമായി
വിതുര: ഗാന്ധിജയന്തിയോടനുബന്ധിച്ചു വിതുര ഗവ. യുപിഎസിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ മഹാത്മാഗാന്ധിജിയെ കുറിച്ചുള്ള പുസ്തകം ഉള്ളടക്കത്തിന്റെ സമ്പന്നത കൊണ്ടു ശ്രദ്ധേയമായി. രാഷ്ട്രപിതാവിനെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ സ്മരണകള്‍ കഥയായും കവിതയായും ലേഖനമായും പുസ്തകത്തില്‍ നിറഞ്ഞിട്ടുണ്ട്. ഗാന്ധിജിയെക്കുറിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പുസ്തകത്തിലുണ്ട്.
സീനിയര്‍ അസിസ്റ്റന്റ് ഇ. ശശികലാദേവി, വിദ്യാര്‍ഥിപ്രതിനിധി രൂപ നായര്‍ക്കു ഗാന്ധിപുസ്തകം നല്‍കി പ്രകാശനം ചെയ്തു. ഒരാഴ്ച നീളുന്ന ഗാന്ധിജയന്തി ആഘോഷം ഹെഡ്മിസ്ട്രസ് എല്‍.പുഷ്പലതയുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് കെ. വിനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍,ആനപ്പാറ മുരളി എന്നിവര്‍ പ്രസംഗിച്ചു. ബാപ്പുജിയുടെ ഒാര്‍മയ്ക്കായി സ്കൂള്‍വളപ്പില്‍ മാവ് നട്ടു. ശുചീകരണപ്രവര്‍ത്തനങ്ങളും ഗാന്ധി അനുസ്മരണവും ഉണ്ടായിരുന്നു.