പാലോട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാലോട് ഗവണ്മെന്റ്
ആസ്പത്രിയും പരിസരവും വൃത്തിയാക്കി. തിരുവനന്തപുരം ഗിംഗോ ലയണ്‍സ് ക്ലബ്ബും
ഇക്ബാല്‍ കോളേജിലെ ക്യാമ്പസ് ക്ലബ്ബും ചേര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കിയത്. ആസ്പത്രിയിലെ ആംബുലന്‍സ്, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ കഴുകി
വൃത്തിയാക്കി. പരിസരത്തെ ആസ്പത്രിമാലിന്യം കുഴിച്ചുമൂടി. രോഗികളുടെ
കാത്തിരിപ്പുകേന്ദ്രം നവീകരിച്ചു. ഇക്ബാല്‍ കോളേജിലെ ക്യാമ്പസ് ക്ലബ്ബ് അംഗങ്ങളായ
20 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫ്രാന്‍സിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഗിംഗോയുടെ പ്രസിഡന്റ് പ്രൊഫ. എ.കൃഷ്ണകുമാര്‍, സെക്രട്ടറി ആര്‍. സജീവ്, വൈസ് പ്രസിഡന്റ് രാജേശ്വരി, ഹസന്റാസി, സുജിത്ത് എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫ്രാന്‍സിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഗിംഗോയുടെ പ്രസിഡന്റ് പ്രൊഫ. എ.കൃഷ്ണകുമാര്‍, സെക്രട്ടറി ആര്‍. സജീവ്, വൈസ് പ്രസിഡന്റ് രാജേശ്വരി, ഹസന്റാസി, സുജിത്ത് എന്നിവര്‍ സംസാരിച്ചു.